ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനെ (ജിഎച്ച്എംസി) മൂന്നായി വിഭജിച്ച് തെലുങ്കാന സർക്കാർ.
ഗ്രേറ്റർ ഹൈദരാബാദ്, സൈബരാബാദ്, മൽകാജ്ഗിരി എന്നിവയാണു പുതിയ കോർപറേഷനുകൾ. ഡിസംബറിൽ ഹൈദരാബാദിനു സമീപമുള്ള 27 മുനിസിപ്പാലിറ്റികളെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലേക്കു ലയിപ്പിച്ചിരുന്നു.
അതോടെ ജിഎച്ച്എംസിയുടെ വിസ്തീർണം 650 ചതുരശ്ര കിലോമീറ്ററിൽനിന്ന് 2053 ചതുരശ്ര കിലോമീറ്ററായി വർധിച്ചിരുന്നു. തുടർന്നാണ് മൂന്നായി വിഭജിച്ചത്.